നാലു ദിന തേരോട്ടം, കൽക്കിക്ക് 555 കോടി

Wednesday 03 July 2024 6:14 AM IST

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ ഡി. നാലു ദിവസം കൊണ്ട് ആഗോള ബോക്സ് ഒാഫീസിൽ 555 കോടി രൂപ .കേരളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . കമൽഹാസന്റെ വില്ലൻ വേഷം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ് . ദുൽഖർ സൽമാൻ, വിജയ്ദി ദേവരകൊണ്ട,ഷ പഠാനി, പശുപതി, ശോഭന, അന്ന ബെൻ, ശാശ്വത ചാറ്റർജി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ ഡി. അശ്വനി ദത്താണ് നിർമ്മാണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Advertisement
Advertisement