ബോൾഡ് ലുക്കിൽ സാധിക വേണുഗോപാൽ

Wednesday 03 July 2024 6:18 AM IST

ബോൾഡ് ലുക്കിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നടി സാധിക വേണുഗോപാൽ. സ്‌ത്രീകൾ എങ്ങനെ ശക്തി നേടണം എന്നതിനെക്കുറിച്ച് പങ്കുവച്ചുള്ള കുറിപ്പും ശ്രദ്ധ നേടുന്നു. പുരുഷന്മാരേക്കാൾ ശക്തി സ്‌ത്രീകൾക്ക് വേണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല. ആ മത്സരം തനിക്ക് തന്നോട് തന്നെയാണ് ഉള്ളത്. എന്നാൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മാർത്ഥതയോടെ ഇരിക്കുക എന്നതാണ്. സാധികയുടെ വാക്കുകൾ. പൊക്കിപറയുകയാണെന്ന് വിചാരിക്കരുത്, ഇപ്പോൾ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ് അപ്പ് ആയിരുന്നു സാധികയുടെ മറുപടി.സിനിമയിൽ വേറിട്ട കഥാപാത്രങ്ങളിൽ ശ്രദ്ധ നേടുന്ന താരമാണ് സാധിക. തന്റെ നിലപാടുകളിലൂടെയും സാധിക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സാധികയുടെ തുറന്നു പറച്ചിലുകൾക്ക് ഏറെ സ്വീകാര്യത പലപ്പോഴും ലഭിക്കുന്നു.

Advertisement
Advertisement