വിജയ്‌യുടെ നായിക സാമന്ത

Wednesday 03 July 2024 6:21 AM IST

രണ്ടു വർഷത്തിനുശേഷം സാമന്ത തമിഴിൽ

വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത നായികയാകുമെന്ന് റിപ്പോർട്ട്. ദളപതി 69 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിനു ശേഷം അഭിനയരംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ വിജയ്‌യുടെ അവസാന നായിക സാമന്ത തന്നെയെന്ന് ആരാധകർ

ഉറപ്പിക്കുന്നു.കത്തി, തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ വിജയ്‌‌ യും സാമന്തയും ഒരുമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം രണ്ടുവർഷമായി തമിഴിൽ ഇടവേളയിലാണ് സാമന്ത. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നയൻതാര, വിജയ് സേതുപതി എന്നിവരോടൊപ്പം പ്രധാന വേഷം അവതരിപ്പിച്ച കാതുവാക്കുലെ രണ്ടു കാതൽ ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴിൽ ഗംഭീര ചുവടുവയ്‌പിന് സാമന്ത ഒരുങ്ങവേയാണ് വിജയ് ചിത്രം എത്തുന്നത്.അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. വിജയ്‌യും എച്ച്. വിനോദും ആദ്യമായാണ് ഒരുമിക്കുന്നത്.

കെ.വി.എൻ. സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. കന്നടയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കെ.വി.എൻ സ്റ്റുഡിയോസാണ് യഷ് - ഗീതു മോഹൻദാസ് ചിത്രം ടോക്സിക് നിർമ്മിക്കുന്നത്. വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം) സെപ്തംബർ 5ന് റിലീസ് ചെയ്യും. തെലുങ്ക് താരം മീനാക്ഷി ചൗധരിയാണ് നായിക.

അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിൽ വിജയ് എത്തുന്നു.

Advertisement
Advertisement