സെൽഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും ഗെറ്റ് സെറ്റ് ബേബി ഫസ്റ്റ് ലുക്ക്

Wednesday 03 July 2024 6:00 AM IST

ഉണ്ണി മുകുന്ദനും നിഖില വിമലും നായകനും നായികയുമായി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി"യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഒരു ഗൈനക്കോളജിസ്റ്റിന്റെ വേഷമാണ് ഉണ്ണി മുകുന്ദന്. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്ര സാമൂഹികപ്രസക്തി നിറഞ്ഞ ഫാമിലി എന്റർടെയ്നറായിരിക്കും.സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും സംയുക്ത സംരഭമായി സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മാണം. രചന വൈ വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്രെ സംഗീതസംവിധാനം സാം സി .എസ് ആണ്.

Advertisement
Advertisement