സൂപ്പർ ജേർണിയിൽ അനശ്വരയും മമിതയും

Wednesday 03 July 2024 6:00 AM IST

സിനിമയിൽ സൂപ്പർ യാത്രയിലാണ് യുവസുന്ദരിയായ അനശ്വര രാജനും മമിത ബൈജുവും. മലയാളത്തിലും തമിഴിലും ഒരേപോലെ തിരക്കാണ് രണ്ടുപേരും. പ്രേമലു ചരിത്രവിജയം നേടിയതിനാൽ തമിഴിലും തെലുങ്കിലും മമിതക്ക് ഏറെ ആരാധകരെ ലഭിച്ചു. ഒരു തമിഴ് താരത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത ഈ മലയാളി പെൺകുട്ടികൾക്ക് തമിഴകം നൽകുന്നുണ്ട്. മലയാളത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചെങ്കിലും തമിഴിൽ ഇതുവരെ അത് സംഭവിച്ചില്ല.

ആസിഫ് അലി, ജോഫിൻ ടി. ചാക്കോ ചിത്രത്തിലും സജിൻ ഗോപുവിനെ നായകനാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയാണ് അനശ്വര . സെൽവരാഘവൻ സംവിധാനം ചെയ്ത 2001 ൽ റിലീസ് ചെയ്ത 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗത്തിൽ നായികയാണ് അനശ്വര . സെൽവ രാഘവൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ. ജി.വി. പ്രകാശിന്റെ നായികയായി ഇൗ വർഷം റെബൽ സിനിമയിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച മമിത ലൗ ടുഡെയിലൂടെ ശ്രദ്ധേയനായ പ്രദീപ് രാമനാഥന്റെ നായികയാവാൻ പോകുന്നു. സുധ കൊങ്കരയുടെ ശിഷ്യൻ കീർത്തീശ്വരന്റെ സംവിധാന അരങ്ങേറ്റമാണ്. തമിഴിൽ വേറെയും ചിത്രങ്ങൾ മമിത കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Advertisement
Advertisement