ആലത്തൂരിൽ 4.5 കിലോ കഞ്ചാവ് പിടികൂടി: നാല് പേർ പിടിയിൽ
ആലത്തൂർ: കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി നാലുപേരെ ആലത്തൂർ പൊലീസ് പിടികൂടി. കിഴക്കഞ്ചേരി എളവംപാടം കല്ലയിൽ രഞ്ജിത്ത്(24), മംഗലം ഡാം കരിങ്കയം
എർത്ത് ഡാം പാണാട്ട് വീട്ടിൽ അക്ഷയ്(20), എർത്ത് ഡാം അമ്പിട്ടൻ കുളമ്പ് അരുൺ(27), അയിലൂർ തിരുവഴിയാട് കൊല്ലുരുത്തി വീട്ടിൽ ശ്രീജിത്ത്(25) എന്നിവരാണ് പിടിയിലായത്. നാലര കിലോ കഞ്ചാവും കണ്ടെടുത്തു. സേലത്തു നിന്ന് കഞ്ചാവ് കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലത്തൂർ വാനൂരിന് സമീപത്തുനിന്നാണ് വാഹനം തടഞ്ഞ് ഇവരെ പിടികൂടിയത്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ആലത്തൂർ എസ്.ഐ കെ.വിവേക് നാരായണൻ, സിവിൽ പൊലീസ് ഓഫീസർമാരായ എം.നസീർ, ബി.രതീഷ്, സീനിയർ സി.പി.ഒ ഇ.ഐ ഇൻഷാദ് എന്നിവരുടെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ശ്രീജിത്ത് നെന്മാറ വനം ഡിവിഷൻ ഓഫീസിനു സമീപം പെട്രോൾ ബോംബ് എറിഞ്ഞ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നാലര കിലോ കഞ്ചാവ് കടത്തിയ കാർ പൊലീസ് ആലത്തൂരിൽ പിടികൂടിയപ്പോൾ.
പിടിയിലായ പ്രതികൾ