നീറ്റ് വാദം: ചീഫ് ജസ്റ്റിസ് കേൾക്കും

Wednesday 03 July 2024 4:19 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. എട്ടിനാണ് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്. പരീക്ഷാനടത്തിപ്പുകാരായ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) അടക്കം നിലപാട് കോടതി തേടിയിട്ടുണ്ട്. പുന:പരീക്ഷ, കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം തുടങ്ങിയ ആവശ്യങ്ങളിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

Advertisement
Advertisement