അന്താരാഷ്ട്ര ഫിഡേ റേറ്റിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജാനകി

Wednesday 03 July 2024 1:31 AM IST

ഹരിപ്പാട്: തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ ഫിഡേറേറ്റഡ് ചെസ് ടൂർണ്ണമെന്റിലൂടെ ആദ്യത്തെ അന്താരാഷ്ട്ര ചെസ് ടൂർണ്ണമെന്റിൽ പങ്കെടുത്ത ജാനകി ജോതിഷ് 1579 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂൺ മാസം നടന്ന ഫിഡേ ടൂർണ്ണമെന്റിന്റെ അപ്ഡേഷൻ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ ജൂലായ് 1ന് നടത്തിയപ്പോഴാണ് ജാനകിയുടെ റേറ്റിംഗ് പോയിന്റ് പുറത്ത് വന്നത്. വലിയഴീക്കൽ ജി.എച്ച്.എസ്.എസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ജാനകി ജോതിഷ് ആലപ്പഴ ജില്ലയെ പ്രതിനിധീകരിച്ച് അണ്ടർ 11, അണ്ടർ 13 ,അണ്ടർ 17എന്നീ വിഭാഗങ്ങളിൽ ചാമ്പ്യനായിട്ടുണ്ട്. സഹോദരി 6 വസുള്ള തീർത്ഥ ജോതിഷ് അണ്ടർ 7 കേരള സ്‌റ്റേറ്റ് ചാമ്പ്യനായി കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ - റീജ ദമ്പതികളുടെ മകളാണ് ജാനകി.

Advertisement
Advertisement