എം.എൽ.എയുടെ ഇടപെടൽ; യാത്രക്കാർക്ക് അടിയന്തര പരിഹാരം

Wednesday 03 July 2024 1:31 AM IST

ഹരിപ്പാട്: മഴയെ തുടർന്ന് ഹരിപ്പാട് കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്ന ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമായി രമേശ് ചെന്നിത്തല എം.എൽ.എ. ബസുകൾക്കും കാൽ നടയാത്രക്കാർക്കും സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് ഫോറത്തിന്റെ പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ, ഭാരവാഹികളായ അരുൺ ആർ.നായർ, രാഹുൽ എന്നിവർ ചേർന്ന് രമേശ് ചെന്നിത്തല എം.എ.എ യ്ക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല ദേശീയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ബസ് സ്റ്റാൻഡിന്റെയും ഓട്ടോ സ്റ്റാൻഡിന്റെയും മുൻഭാഗത്തുള്ള വെള്ളക്കെട്ടും ചെളിയും നീക്കം ചെയ്ത് മെറ്റൽ വിരിച്ച് കുഴികൾ നികത്താൻ നിർദേശം നൽകി.

Advertisement
Advertisement