കണ്ണീരിൽ കുതിർന്ന സംഗമം!

Wednesday 03 July 2024 12:58 AM IST

ബാഴ്‌സലോണ : ആളുകൾക്ക് അവരുടെ ബാല്യകാല കളിപ്പാട്ടങ്ങളുമായി ആഴത്തിലുള്ള ബന്ധം എടുത്തുകാണിക്കുന്ന ഹൃദയസ്പർശിയായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 20 വയസ്സുള്ള ചൈനീസ് പൗരന് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്കുള്ള യാത്രയ്ക്കിടെയാണ് തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം കാണാതായ വിവരം അറിയുന്നത്. യാത്ര നിർത്തി പാവയെ തിരഞ്ഞിറങ്ങി. കാണാതായ പാവക്കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും തേടി. പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത്ത യുവാവ്, നഷ്ടപ്പെട്ട കളിപ്പാട്ടം കണ്ടെത്തുന്നതിനുള്ള സഹായത്തിനായി സോഷ്യൽ മീഡിയയിലും സഹായം തേടി.

"ബ്രെഡ്" എന്ന് പേരിട്ടിരിക്കുന്ന തന്റെ കളിപ്പാട്ടത്തിന്റെ ചിത്രത്തോടുകൂടിയ പോസ്റ്റർ അദ്ദേഹം ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്ന ആൾക്ക് 500 യൂറോ (ഏകദേശം 44,637 രൂപ) പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ബാഴ്‌സലോണയിൽ മെട്രോ യാത്രയ്ക്കിടെയാണ് തന്റെ പാവ കാണാതായതായി യുവാവ് തിരിച്ചറിയുന്നത്. ബ്രെഡിനെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുവാവ് പുനഃയാത്രാ പദ്ധതികൾ റദ്ദാക്കുകയായിരുന്നു.

ശേഷം അയാൾ സ്പെയിനിൽ താമസിക്കുകയും വിപുലമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സാഗ്രാഡ ഫാമിലിയ മെട്രോ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയാണ് പാവ കണ്ടെത്തി അയാൾക്ക് തിരികെ നൽപ്പിക്കുകയായിരുന്നു .

കണ്ണൂരോടെയാണ് യുവാവ് പാവയെ ഏറ്റുവാങ്ങാനെത്തിയത്. തൊഴിലാളിയോട് നന്ദി പറഞ്ഞു. പലർക്കും പാവയുടെ വില മനസിലാവില്ലെന്നും തനിക്ക് അത് ജോലിയെക്കാളും നേടിയ ബിരുദങ്ങളെക്കാളും തനിക്കുള്ള എല്ലാ സ്വത്തുക്കളെക്കാളും പ്രധാന്യമുള്ളതാണെന്നും യുവാവ് പറഞ്ഞു. തന്റെ ജീവിതത്തിൽ ഈ പാവയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും പോകുന്നിടത്തെല്ലാം അതിനെ കൊണ്ടുപോകാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു. ജൂൺ 9 ന് പാവ കാണാതായത്.

Advertisement
Advertisement