യോഗാ മാറ്റിന് ഇത്രയും വലിയ അപകടമുണ്ടായിരുന്നോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Tuesday 02 July 2024 11:02 PM IST

ജിമ്മിലെ വ്യായാമത്തിനും യോഗയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് യോഗ ചെയ്യാന്‍ ഉപയോഗിക്കുന്ന മാറ്റുകള്‍ അഥവാ യോഗാ മാറ്റ്. നിരവധി ആളുകള്‍ ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ പറ്റുന്ന ഒരു അബദ്ധമാണ് യോഗാ മാറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ശുചിത്വത്തില്‍ വേണ്ടത്ര ശുചിത്വം നല്‍കാതിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ അണുക്കളുടെ ഒരു കേന്ദ്രമായി മാറുന്ന വസ്തുവാണ് യോഗാ മാറ്റ് എന്നതാണ് സത്യം. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ ഉണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അണുക്കളുടെ കേന്ദ്രമായി യോഗാ മാറ്റ് മാറാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വിയര്‍പ്പ്, അഴുക്ക്, ചെളി എന്നിവയുള്ള മാറ്റ് ചുരുട്ടി വയ്ക്കുമ്പോള്‍ അതില്‍ ധാരാളമായി ബാക്ടീരിയകള്‍ വളരാനുള്ള സാദ്ധ്യതയുണ്ട്. അതോടൊപ്പം തന്നെ എണ്ണയും വിയര്‍പ്പും യോഗാ മാറ്റില്‍ ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും വളരെ സുരക്ഷിതമായി കഴിയാനുള്ള ഒരു സ്ഥലമായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും കഴുകേണ്ട സാധനമാണ് യോഗാ മാറ്റ്.

ഇത് വൃത്തിയാക്കാനായി ഒരു പ്രത്യേക രീതി തന്നെ പരീക്ഷിക്കാവുന്നതാണ്. വിനാഗിരിയും വെള്ളവും സോപ്പും ചേര്‍ന്ന മിശ്രിതത്തില്‍ യോഗാ മാറ്റ് കുതിര്‍ത്ത് വച്ച ശേഷം മൃദുവായ തുണി ഉപയോഗിച്ച് ഉരസി കഴുകാം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് യോഗാ മാറ്റിന്റെ മദ്ധ്യ ഭാഗത്ത് കൂടുതല്‍ അഴുക്ക് പിടിപെടാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് തന്നെ വൃത്തിയാക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. വ്യായാമം ചെയ്യേണ്ടത് എത്രത്തോളം ശരീരത്തിന് ആവശ്യമാണോ അത്രയും തന്നെ അത്യാവശ്യമാണ് വ്യായാമത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ശുചിത്വവും.

Advertisement
Advertisement