ആകാശച്ചുഴിയിൽപ്പെട്ട് എയർ യൂറോപ്പ : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Wednesday 03 July 2024 12:13 AM IST

മാഡ്രിഡ്: എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി നിലത്തിറക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 11 പേർ ഇപ്പോഴും ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ മേയിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ചിരുന്നു.

Advertisement
Advertisement