ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം
Wednesday 03 July 2024 12:15 AM IST
ന്യൂയോർക്ക് : അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30 അടി ആഴത്തിലും ഗർത്തം രൂപപ്പെട്ടു. ഓൾറ്റനിലെ ഗോൾഡൻ മൂറെ പാർക്കിലാണ് സംഭവം. ഈ സമയം ഗ്രൗണ്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന സിങ്ക്ഹോൾ പ്രതിഭാസമാണിതെന്നാണ് വിശദീകരണം. ചുണ്ണാമ്പുകല്ലുകളിൽ വെള്ളം കയറിയുണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് ഭൂമി ഇടിഞ്ഞുതാഴുന്നതിന് കാരണമാകുന്നത്.