കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിച്ചുനോക്കൂ, മുഖക്കുരു മാറി, മുഖം തങ്കം പോലെ തിളങ്ങും

Wednesday 03 July 2024 1:07 AM IST

ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടാണ്ടാക്കാറുണ്ട്. മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കറ്റാർവാഴ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജെല്ലും പച്ച മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത്ത് മുഖക്കുരു അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും ചേർത്ത് പുരട്ടുന്നതും ചർമ്മത്തെ കരുവാളിപ്പും മാറ്റും. കറ്റാർവാഴ ജെൽ, നാരങ്ങ നീരും ചേർത്ത് പുരട്ടുന്നത് ആവശ്യമായ ജലാംശം നിലനിറുത്താനും സഹായിക്കും.

ഉൻമേഷത്തിന് വേണ്ടിയും ഒരു ശീലമെന്ന നിലയ്ക്കും ഉപയോഗിക്കുന്ന കട്ടൻചായകൊണ്ടും മുഖക്കുരുവിനെ അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കാം എന്നറിയുമോ? കട്ടൻ ചായകൊണ്ട് മുഖക്കുരു മാറ്റാം എന്ന് മാത്രമല്ല മുടി തഴച്ച് വളരുന്നതിനും ഇത് സഹായിക്കും. എന്നാൽ ഇത് എങ്ങനെയാണെന്ന് പലർക്കും അറിയില്ല. മുടികൊഴിച്ചിൽ അകറ്റി സ്വാഭാവികമായ വളർച്ചയ്ക്കും നല്ല നിറം മുടിക്ക് ലഭിക്കുന്നതിനും കട്ടൻചായ സഹായിക്കും.

കട്ടൻചായ പഞ്ചസാര ഉപയോഗിക്കാതെ കുടിക്കുകയോ മുടിയിൽ പുരട്ടുകയോ ചെയ്താൽ ഫലം ലഭിക്കും. കട്ടൻ ചായ ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കിയ ശേഷം മുടിയിലേക്ക് സ്‌പ്രേ ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയണം. മുഖക്കുരു അകറ്റുന്നതിന് കട്ടൻ ചായയിൽ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

Advertisement
Advertisement