അറസ്റ്റിനെതിരെ കേജ്‌രിവാൾ: സി.ബി.ഐയ്‌ക്ക് നോട്ടീസ്

Wednesday 03 July 2024 1:33 AM IST

ന്യൂഡൽഹി: മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സി.ബി.ഐയ്‌ക്ക് നോട്ടീസയയ്ക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയാണ് സി.ബി.ഐയുടെ നിലപാട് തേടിയത്.

17ന് ഹർജി വീണ്ടും പരിഗണിക്കും. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും കേജ്‌രിവാൾ ചോദ്യം ചെയ്‌തു. ജൂൺ 26നാണ് സി.ബി.ഐ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി റൗസ് അവന്യു കോടതി മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്രഡിയും അനുവദിച്ചിരുന്നു.

Advertisement
Advertisement