പുതിയ ക്രിമിനൽ നിയമങ്ങൾ : പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്

Wednesday 03 July 2024 1:37 AM IST

ന്യൂഡൽഹി : പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ പ്രതിപക്ഷം ആക്ഷേപമുന്നയിക്കുന്നതിനിടെ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ചീഫ് ജസ്റ്രിസ് ഡി. വൈ ചന്ദ്രചൂഡ്. ഡൽഹി രോഹിണിയിലെ കക്കർഡൂമയിൽ പുതിയ കോടതിമന്ദിരത്തിന്റെ തറക്കല്ലിടലിനെത്തിയതായിരുന്നു അദ്ദേഹം. കോടതികൾക്ക് ഭരണഘടനയോട് മാത്രമായിരിക്കണം വിധേയത്വമെന്നും, കക്ഷികളെ മാത്രമാണ് സേവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 എതിർപ്പുമായി കർണാടകം

ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയ്‌ക്കെതിരെ കർണാടക സർക്കാർ. പല വ്യവസ്ഥകളും അംഗീകരിക്കില്ലെന്നാണ് നിലപാട്. സംസ്ഥാനതലത്തിൽ ഭേദഗതി കഴിയുമോയെന്ന് ആലോചനയും തുടങ്ങി. പുതിയ നിയമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആപ് വികസിപ്പിക്കും. ഏതെങ്കിലും കുറ്റം സംബന്ധിച്ച പുതിയ നിയമത്തിലെ വകുപ്പ് നൽകുമ്പോൾ, പഴയ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് കൂടി സഞ്ചിപ്‌ത് എന്ന ആപ്പിൽ ലഭ്യമാക്കും.

Advertisement
Advertisement