കുഞ്ഞിനെ വേണമെന്ന് നടി; മറ്റേതെങ്കിലും പുരുഷനോട് പോയി ചോദിക്കാൻ ഭർത്താവിന്റെ മറുപടി, ഒടുവിൽ സംഭവിച്ചത്

Wednesday 03 July 2024 11:48 AM IST

സോൾ: മുൻ ഭർത്താവിനെതിരെ രൂക്ഷ വിമർശനവുമായി ദക്ഷിണ കൊറിയൻ നടി രംഗത്ത്. ടിവി ഷോയിൽ സ്ഥിര സാന്നിദ്ധ്യവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സിയോ യു റിയാണ് അടുത്തിടെ തന്റെ മുൻ ഭർത്താവും നിർമ്മാതാവുമായ ചോയ് ബ്യൂംഗ് ഗില്ലിനെതിരെ തുറന്നടിച്ചത്.

തനിക്ക് ഒരു അസുഖം ബാധിച്ചെന്നും ഡോക്ടറെ കണ്ടപ്പോൾ ഉടൻ ശസ്‌ത്രക്രിയ വേണമെന്നും പറ‌ഞ്ഞുവെന്ന് 39 കാരിയായ സിയോ വെളിപ്പെടുത്തി. എന്നാൽ ഈ ശസ്‌ത്രക്രിയയ്ക്ക് ശേഷം തനിക്ക് കുട്ടികളുണ്ടാകില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് മുൻപ് കുട്ടിയ്ക്കായി ആഗ്രഹിച്ചിരുന്നതായി നടി വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും സിയോ വ്യക്തമാക്കി.

കുട്ടിയെ വേണമെങ്കിൽ മറ്റേതെങ്കിലും പുരുഷനോട് പോയി ചോദിക്കുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സിയോ പറഞ്ഞു. ഈ സമയത്ത് തനിക്ക് വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും തിരിച്ച് ഒന്നു പറഞ്ഞില്ലെന്നും നടി വ്യക്തമാക്കി. അടുത്തിടെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുന്നതിനിടെയാണ് ഈ സംഭവം സിയോ തുറന്നുപറയുന്നത്. കൊറിയൻ ചാനലായ എയുടെ ഓ യൂൻ യംഗിന്റെ ഗോൾഡൻ കൗൺസിലിംഗ് ഷോയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് റിപ്പോർട്ട്.

എന്നാൽ നടിയുടെ ഭർത്താവ് ചോയ് ഈ ആരോപണം നിരസിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞതായി താൻ ഓർക്കുന്നില്ലെന്നും എന്തിനാണ് സിയോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Advertisement
Advertisement