ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് മതി, കഷണ്ടിയിൽ പോലും മുടി വളരും; വെറും അഞ്ച് മിനിട്ടിൽ പാക്ക് തയ്യാറാക്കാം

Wednesday 03 July 2024 1:05 PM IST

നല്ല ആരോഗ്യത്തോടെ മുടി വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ ഏറെ പ്രയാസമേറിയ കാര്യമാണ്. കാലാവസ്ഥ, ആഹാരക്കുറവ്, ഉറക്കക്കുറവ്, ജീവിതശെെലി, വെള്ളത്തിന്റെ പ്രശ്നം എന്നിവ മൂലം നിരവധിപേർക്കാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

ഇത് തടയാൻ ഷാംപൂ, ഹെയർ മാസ്ക് പോലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നു. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അമിതമായ കെമിക്കൽ വസ്തുക്കളുടെ ഉപയോഗം നമ്മുടെ മുടി ഭയങ്കരമായി കൊഴിയുന്നതിനും പൊട്ടിപോകുന്നതിനും കാരണമാകുന്നു. കെമിക്കൽ ഉപയോഗിക്കാതെ വീട്ടിൽ തന്നെ മുടി സംരക്ഷണത്തിന് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് പരിചയപ്പെട്ടാലോ? വെറും രണ്ട് സാധനങ്ങൾ മാത്രം മതി.

ആവശ്യമായ സാധനങ്ങൾ

മുട്ടയുടെ മഞ്ഞ - 1

ഉരുളക്കിഴങ്ങ് - 1

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് അരച്ച് അതിന്റെ നീരെടുക്കുക. ശേഷം മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് കറ്റാർവാഴ ജെല്ലും വൈറ്റമിൻ ഇ കാപ്‌സ്യൂളും കൂടി ചേർത്ത് നല്ല ക്രീം രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

മുടിയിലും ശിരോചർമത്തിലും ആവശ്യത്തിന് എണ്ണ തേച്ച് നന്നായി മസാജ് ചെയ്യുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഹെയർ പാക്ക് പുരട്ടി കൊടുക്കുക. ഉണങ്ങുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

Advertisement
Advertisement