'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്'; ഇത് പലരോടുമുള്ള മറുപടി ആണല്ലേ, എന്തായാലും പൊളിച്ചെന്ന് ആരാധകർ

Wednesday 03 July 2024 3:56 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടി മീര നന്ദൻ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതയായത്. ലണ്ടനിലെ അക്കൗണ്ടന്റായ ശ്രീജുവായിരുന്നു വരൻ. മലയാളത്തിലെ നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങിന്റെയും റിസപ്ഷന്റെയും വീഡിയോയും ചിത്രങ്ങളും വെെറലായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി മീര. 'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്' എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്. പരസ്പരം മാലയിടുന്നതും കെെപിടിച്ച് കൊടുക്കുന്നതും അടക്കം ഏഴ് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

വിവാഹ നിശ്ചയം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കുമെതിരെ ചിലർ അധിക്ഷേപ കമന്റുകളും ബോഡി ഷെയിമിംഗും നടന്നിരുന്നു. ഇവർക്കുള്ള മറുപടി കൂടിയായിട്ടാണ് ഈ പുതിയ ചിത്രങ്ങളെ സോഷ്യൽ മീഡിയ കണക്കാക്കുന്നത്. ചിത്രത്തിന് നിരവധി പേരാണ് മീരയ്ക്ക് ആശംസകൾ അറിയിച്ച് കമന്റിടുന്നത്. നല്ല ഭംഗിയുണ്ടെന്നും വിവാഹ ആശംസകളും ആരാധകർ നേരുന്നുണ്ട്.

'ബോഡി ഷെയിമിംഗിൽ മലയാളികളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിക്കാനായി ചിലരുടെ കമന്റ് കണ്ടാൽ മതി', 'ഇത് പലരോടും ഉള്ള മറുപടി ആണല്ലോ. എന്തായാലും പൊളിച്ചു. ഇങ്ങനെ മുറുകെ പിടിച്ചു കൊണ്ടു മുന്നോട്ടു പോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു', 'മുറുക്കിത്തന്നെ പിടിക്കാൻ ആശംസകൾ', ഇങ്ങനെ പോകുന്നു കമന്റുകൾ.

ജൂൺ 29ന് ഗുരുവായൂരമ്പലത്തിൽ വച്ചായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മാട്രിമോണി സെെറ്റ് വഴിയാണ് മീര ശ്രീജുവിനെ പരിചയപ്പെട്ടതെന്ന് വിവാഹ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.30 എഫ് എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് നടി. അവതാരകയായി കരിയർ ആരംഭിച്ച മീര 2008ൽ ലാൽജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement