യുറോളജി വിഭാഗം ആരംഭിച്ചു

Thursday 04 July 2024 12:46 AM IST

കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയിൽ യുറോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. യുറോളജി ചികിത്സയിൽ ദീർഘകാലത്തെ പരിചയസമ്പത്തുളള ഡോ.സുബുമണിയാണ് സഹകരണ ആശുപത്രിയിൽ ചാർജെടുത്തത്. ഇപ്പോൾ ഹൈറേഞ്ചിൽ മുഴുവൻ സമയ യുറോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന ഏക ആശുപത്രി കട്ടപ്പന സഹകരണ ആശുപത്രിയാണ്.മൂത്രാശയ രോഗങ്ങൾ മൂലം പ്രയാസം നേരിടുന്ന നിരവധിപേരുടെ അഭ്യർത്ഥനയെ തുടർന്നാണ് യൂറോളജി വിഭാഗം ആരംഭിക്കാൻ ഭരണ സമിതി തീരുമാനിച്ചത്. മൂത്രത്തിൽ കല്ല്,വൃക്കയിലെ കല്ല്,മൂത്രത്തിലെ പഴുപ്പ്, അറിയാതെയുളള മൂത്രം പോക്ക്, പുരുഷൻമാരിലെ വന്ധ്യത,മൂത്രാശയ ക്യാൻസർ,ഉദ്ധാരണകുറവ്,ലൈഗിക പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് നാട്ടിൽ തന്നെ മികച്ച ചികിത്സ ലഭിക്കുകയാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ഫോൺ.7025751727.

Advertisement
Advertisement