മോക്ഷയുടെ ഡാൻസ് നമ്പർ ചിത്തിനി പ്രൊമോ ഗാനം

Thursday 04 July 2024 12:27 AM IST

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്തിനി എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്ത്. ചിത്രത്തിൽ നായികയായി എത്തുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ.... ലേ...... ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

സുരേഷ് പൂമലയുടെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. സുഭാഷ് കൃഷ്ണയും കെ.എസ്. അനവദ്യയും ചേർന്നാണ് ആലാപനം. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ബിജു ധ്വനിതരംഗ് ആണ്.

ക്യാമറയും എഡിറ്റിംഗും അമീൻ സാബിൽ നിർവഹിച്ചു. ജിഷ്ണു വിഷ്ണു , ബിജു ധ്വനിതരംഗ് എന്നിവർ ചേർന്നാണ് ഡാൻസ് കൊറിയോഗ്രഫി നിർവഹിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അമിത്ത് ചക്കാലയ്ക്കൽ നായകനായി എത്തുന്നു. വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. ഇൗസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Advertisement
Advertisement