പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25,000 രൂപ കവർന്നു

Thursday 04 July 2024 1:51 AM IST

പയ്യന്നൂർ: പയ്യന്നൂരിൽ വീണ്ടും കവർച്ച. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25000 രൂപ കവർന്നു. അന്നൂർ പടിഞ്ഞാറേക്കരയിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പ്രകാശന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയെത്തിയപ്പോഴാണ് മുൻ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. പൊലീസിൽ പരാതി നൽകി. പെരുമ്പയിൽ വീട് കുത്തി തുറന്ന് 30 പവൻ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

മാതമംഗലത്ത് വീട് കുത്തി തുറന്ന് 23 പവനും ഡയമണ്ടും കവർന്ന കേസിലും പ്രതികൾ കാണാമറയത്താണ്.

കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ ടൗണിനടുത്ത് ബൈപാസ് റോഡിലെ വെള്ളാങ്ങര ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്.

Advertisement
Advertisement