25 കിലോ നിരോധിത പുകയില ഉത്പന്നം പിടികൂടി

Thursday 04 July 2024 1:05 AM IST

ബാലരാമപുരം: മാർക്കറ്റ് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 25 കിലോ നിരോധിത പുകയില ഉത്പന്നം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു റെയ്ഡ്. മാർക്കറ്റിൽ ഒളിപ്പിച്ചിരുന്ന ശംഭു,​ കൂൾ എന്നിവയുൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.പഞ്ചായത്ത് പ്രസിഡന്റ്,​ സെക്രട്ടറി,​ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന . ഒന്നരലക്ഷത്തോളം രൂപയുടെ ലഹരിവസ്തുവാണ് പിടികൂടിയത്.

Advertisement
Advertisement