ഹാഥ്റസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു,​ മരിച്ചവരുടെ കുട്ടികളുടെ പഠനം സർ‌ക്കാർ ഏറ്റെടുക്കും

Wednesday 03 July 2024 9:13 PM IST

ല​ക്‌​നൗ​:​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ഹാ​ഥ്‌​റ​സി​ൽ​ ​ആ​ൾ​ദൈ​വം​ ​ഭോ​ലെ​ ​ബാ​ബ​യു​ടെ​ ​പ്രാ​ർ​ത്ഥ​നാ​ ​യോ​ഗ​ത്തി​നി​ടെ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ 121​ ​പേ​ർ​ ​മ​രി​ച്ച​തി​ൽ​ ​ സംസ്ഥാന സർക്കാർ ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചു. ​ സംഭവം റി​ട്ട.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​അ​ന്വേ​ഷി​ക്കും.​ ​അ​പ​ക​ട​ ​കാ​ര​ണ​ങ്ങ​ളും​ ​ആ​ൾ​ക്കൂ​ട്ട​ത്തെ​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​ഭാ​വ​വും​ ​പ​രി​ശോ​ധി​ക്കു​ന്ന​ ​ക​മ്മി​റ്റി,​ ​ദു​ര​ന്ത​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ക​ളും​ ​സ​മ​ർ​പ്പി​ക്കും.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ ​പു​തി​യ​ ​ച​ട്ട​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​പ​റ​ഞ്ഞു.​

​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 2​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000​ ​രൂ​പ​ ​വീ​ത​വും സർക്കാർ സഹായം ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ചെ​ല​വു​ൾ​പ്പെ​ടെ​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​മ​രി​ച്ച​വ​രി​ൽ​ ​ഏ​റെ​യും​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളു​മാ​ണ്.​ ​ആ​റു​ ​പേ​ർ​ ​മ​റ്റ് ​സം​സ്ഥാ​ന​ക്കാ​രാ​ണ്.
പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യും​ ​ആ​ദി​ത്യ​നാ​ഥി​നെ​ ​വി​ളി​ച്ച് ​സ്ഥി​തി​ ​വി​ല​യി​രു​ത്തി.​ ​അ​തേ​സ​മ​യം,​​​ ​പ​രി​ക്കേ​റ്റ​വ​ർ​ ​ചി​കി​ത്സ​യി​ലാ​ണ്..

ഭോലെ ബാബ യാത്രചെയ്‌ത കാർ പോയ വഴിയിലെ പൊടി ശേഖരിക്കാൻ ജനങ്ങൾ തിക്കിതിരക്കിയതാണ് ഹത്രാസിലെ വൻദുരന്തത്തിന് കാരണമായതെന്ന് നിഗമനം. ദുരന്തത്തിന് സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്‌‌മയും പൊലീസുകാരുടെ കുറവും ആക്കം കൂട്ടി. ആത്മീയനേതാവായ സൂരജ് പൽ എന്ന നാരായൺ സാകർ ഹരി പരിപാടിയ്ക്ക് ശേഷം പുറത്തേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ ടയറിൽ നിന്നുള്ള പൊടി പ്രസാദമായി ശേഖരിക്കാൻ ശ്രമിക്കവെയാണ് കുട്ടികളും സ്ത്രീകളുമടക്കം തിരക്കിൽ പുറത്തേക്ക് വീണത്. ചവിട്ടേറ്റ് പലരുടെയും ശരീരം തകർന്നു.

പൊലീസ് എഫ്ഐആർ പ്രകാരം 80,000 പേർ പങ്കെടുക്കുന്ന പരിപാടിയ്ക്കാണ് അനുമതി നൽകിയിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു എന്നാണ് വിവരം. സൂരജ് പലിന്റെ സേവാദർ എന്ന് വിളിക്കുന്ന അനുചരന്മാർ ജനങ്ങളെ അദ്ദേഹം തൊടാതിരിക്കാൻ വലിയ വടികൊണ്ട് തടഞ്ഞു. ഇതാണ് കടുത്ത തിരക്കിന് കാരണമായത്. ലക്ഷങ്ങൾ പങ്കെടുത്ത പരിപാടിയിൽ സുരക്ഷയൊരുക്കാൻ ആകെ 40 പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്.

Advertisement
Advertisement