11 കെ.വി ലൈനിൽ പൊട്ടലും ചീറ്റലും; ഭീതിയോടെ കുശർകോട് നിവാസികൾ

Thursday 04 July 2024 1:40 AM IST

നെടുമങ്ങാട്: ഇരിഞ്ചയം 11 കെ.വി ലൈനിൽ കുശർകോട് ട്രാസ്‌ഫോർമറിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ കേബിളുകൾ ഉരസി വൈദ്യുതി ചോർച്ചയും തീപ്പൊരിയും പതിവായെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റിലെ സ്പാർക്ക് പ്രശ്നം അധികൃതരെ അറിയിച്ചിട്ടും പരിഹാരം ഇല്ലെന്നാണ് ആക്ഷേപം. പോസ്റ്റിലെ ക്രോസ് ആമിൽ നിന്നാണ് തീപ്പൊരിയും ശബ്ദവും ഉണ്ടാകുന്നത്. ക്രോസ്സ് ആം സ്റ്റേ കമ്പിയുമായി ബന്ധിച്ചിട്ടുണ്ട്. ഇതിലൂടെ വഴിയാത്രികർക്ക് ഷോക്കേൽക്കാനുള്ള സാദ്ധ്യത നിലനിൽക്കുമ്പോഴാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ. കെ.എസ്.ഇ.ബി നെടുമങ്ങാട് സെക്ഷൻ പരിധിയിലാണ് അപകടാവസ്ഥ .

Advertisement
Advertisement