കു​ണ്ട​റ​ ​ആ​ലീ​സ് ​കൊ​ല​പാ​ത​കം​ ,  വ​ധ​ശി​ക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു,​ നഷ്ടപരിഹാരം നൽകാനും ഉത്തരവ് ​ ​ 

Wednesday 03 July 2024 11:13 PM IST

കൊ​ച്ചി​:​ ​കു​ണ്ട​റ​ ​ആ​ലീ​സ് ​വ​ർ​ഗീ​സ് ​വ​ധ​ക്കേ​സി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വ​ധ​ശി​ക്ഷ​യ്ക്കു​ ​വി​ധി​ച്ച​ ​പ്ര​തി​ ​പാ​രി​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​ഗി​രീ​ഷ്‌​കു​മാ​റി​നെ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​വെ​റു​തേ​വി​ട്ടു.​ ​ഗി​രീ​ഷി​ന് ​(45​)​ ​സ​ർ​ക്കാ​ർ​ 5​ ​ല​ക്ഷം​ ​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​ജ​സ്റ്റി​സ് ​വി.​എം.​ ​ശ്യാം​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ​വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​ത​ള്ളി​യും​ ​പ്ര​തി​യു​ടെ​ ​അ​പ്പീ​ൽ​ ​അ​നു​വ​ദി​ച്ചു​മാ​ണ് ​കോ​ട​തി​യു​ടെ​ ​ന​ട​പ​ടി.


പ്ര​തി​യു​ടെ​ ​പ​ങ്കി​ന് ​യാ​തൊ​രു​ ​തെ​ളി​വു​മി​ല്ലാ​ത്ത​ ​കേ​സി​ൽ​ 10​ ​വ​‌​ർ​ഷ​ത്തി​ല​ധി​കം​ ​ജ​യി​ലി​ൽ​ ​ക​ഴി​യേ​ണ്ടി​വ​ന്നെ​ന്നും​ ​ഇ​തി​ലേ​റെ​ക്കാ​ല​വും​ ​മ​ര​ണ​ഭ​യം​ ​വേ​ട്ട​യാ​ടി​യെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​ജീ​വി​ത​ദു​രി​ത​മാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ​ ​അ​നു​ഭ​വി​ച്ച​ത്.​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്ക​പ്പെ​ട്ടു.​ ​വെ​റു​തേ​വി​ട്ട​തു​കൊ​ണ്ടു​ ​മാ​ത്രം​ ​ഇ​തി​ന് ​പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ന​ഷ്ട​പ​രി​ഹാ​രം​ ​വി​ധി​ച്ച​ത്.​ ​തു​ക​ ​മൂ​ന്നു​മാ​സ​ത്തി​ന​കം​ ​സ​ർ​ക്കാ​ർ​ ​കൈ​മാ​റ​ണം.​ ​വൈ​കി​യാ​ൽ​ 9​ ​ശ​ത​മാ​നം​ ​പ​ലി​ശ​യ​ട​ക്കം​ ​ന​ൽ​ക​ണം.


2013​ ​ജൂ​ൺ​ 11​നാ​ണ് ​ആ​ലീ​സ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഒ​റ്റ​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന​ ​ആ​ലീ​സി​നെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​വ​ശ​പ്പെ​ടു​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ ​ക​ഴു​ത്തു​മു​റി​ച്ചു​ ​കൊ​ന്നെ​ന്നാ​യി​രു​ന്നു​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കേ​സ്.​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​ഗി​രീ​ഷി​നെ​ ​സം​ശ​യി​ച്ച് ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​താ​യും​ ​വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.​ ​മോ​ഷ്ടി​ച്ച​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​സിം​കാ​ർ​ഡു​ക​ളും​ ​കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച​ ​ക​ത്തി​യു​മെ​ന്ന​ ​പേ​രി​ൽ​ ​തൊ​ണ്ടി​ ​മു​ത​ലും​ ​ഹാ​ജ​രാ​ക്കി.​ ​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളി​ൽ​ ​നി​ന്ന് ​ഗി​രീ​ഷാ​ണ് ​കു​റ്റം​ ​ ചെയ്തതെന്ന് വ്യക്തമാണെന്നും ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും മറ്റുമായിരുന്നു വാദം.

Advertisement
Advertisement