കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു

Thursday 04 July 2024 12:42 AM IST

തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം,എൻ.സിഎ,തസ്തികമാറ്റം മുഖേന),ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടുള്ള നിയമനം,എൻ.സി.എ) തസ്തികകളിലേക്ക് ഇന്നും നാളെയും കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ട് വച്ച് നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാകേന്ദ്രത്തിൽ

മാറ്റം

വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം),(കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 6ന് ഉച്ചയ്ക്ക്‌ശേഷം 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസിൽ (സെന്റർ 1) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1080030 മുതൽ 1080329 വരെയുള്ള ഉദ്യോഗാർത്ഥികൾ മണ്ണാർക്കാട് പെരിമ്പടരി യൂണിവേഴ്സൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലും (സെന്റർ-1) മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസിൽ (സെന്റർ 2) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1080330 മുതൽ 1080529 വരെയുള്ള ഉദ്യോഗാർത്ഥികൾ മണ്ണാർക്കാട് പെരിമ്പടരി യൂണിവേഴ്സൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലും (സെന്റർ 2) പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.

Advertisement
Advertisement