ബ്രിട്ടാസ് സി.പി.എം രാജ്യസഭാ ഉപനേതാവ്

Thursday 04 July 2024 1:50 AM IST

ന്യൂഡൽഹി: സി.പി.എം രാജ്യസഭാ കക്ഷി നേതാവായി പശ്‌ചിമ ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെയും ഉപനേതാവായി കേരളത്തിൽ നിന്നുള്ള ഡോ. ജോൺ ബ്രിട്ടാസിനെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ചേർന്ന രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എളമരം കരീം വിരമിച്ച ഒഴിവിലേക്കാണ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ പരിഗണിച്ചത്. നിലവിൽ അദ്ദേഹം രാജ്യസഭാ ഉപനേതാവാണ്. മുതിർന്ന അഭിഭാഷകനായ ഭട്ടാചാര്യ 2005 മുതൽ 2010 വരെ കൊൽക്കത്ത മേയറായിരുന്നു. ബ്രിട്ടാസിന് രണ്ടു തവണ മികച്ച പാർലമെന്റേറിയനുള്ള ബഹുമതി ലഭിച്ചിരുന്നു.