9 കോടിയോളം രൂപയുടെ വികസന-സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 6ന് : ചേരമാന്റെയും കുരുംബയുടെയും പൈതൃകക്കാഴ്ചയ്ക്കും മിഴിവേകും

Thursday 04 July 2024 12:27 AM IST

കൊടുങ്ങല്ലൂർ: 9 കോടിയോളം വികസന - പൈതൃക സംരക്ഷണ പ്രവർത്തനങ്ങളുടെ തിളക്കത്തിലാണ് ശ്രീകുരുംബക്ഷേത്രവും ചേരമാൻ ജുമാമസ്ജിദും മറ്റ് 16 ആരാധനാലയങ്ങളും. മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി പുതുക്കിപണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റെയുമടക്കം പദ്ധതികളുടെ ഉദ്ഘാടനം ആറിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്‌ലാമിക് ഡിജിറ്റൽ ആർക്കേവ്‌സ്, മുസിരിസ് വെബ്‌സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനം എന്നിവയുടെ ഉദ്ഘാടനം പൊലീസ് മൈതാനിയിൽ വൈകിട്ട് നാലരയ്ക്ക് മന്ത്രി നിർവഹിക്കും. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹ്നാൻ എം.പി മുഖ്യാതിഥിയാകും. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാൻ പെരുമാൾ പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടിയാണ് ചെലവാക്കിയത്. പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷണ പദ്ധതിക്ക് 3.23 കോടിയാണ് ചെലവഴിച്ചത്. ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്ത്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമ്മാണവും പൂർത്തിയായി. ചേരകാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കൽ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. ഡച്ചുകാരാൽ നിർമ്മിക്കപ്പെട്ട തിരുവഞ്ചിക്കുളത്തെ കനാൽ ഓഫീസ് സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. ഇതോടൊപ്പം മുസിരിസ് പദ്ധതിയുടെ പുതുക്കിയ വെബ്‌സൈറ്റിന്റെയും ഇസ്ലാമിക് ഡിജിറ്റൽ ആർക്കേവ്‌സിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

മുഖച്ഛായ മാറ്റി ചേരമാൻ മുതൽ കീഴ്ത്തളി വരെ

  • ചേരമാൻ പെരുമാൾ പള്ളി

കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി സംരക്ഷണത്തിന്

1.13 കോടി

ചുറ്റുമതിലിന്

93.64 ലക്ഷം

  • കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം

ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയം സംരക്ഷണം

3.23 കോടി

  • 16 ആരാധനാലയങ്ങളുടെ വികസനം


തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

ശൃംഗപുരം ശിവക്ഷേത്രം

തൃക്കുലശേഖരപുരം ആഴ്‌വാർ ക്ഷേത്രം

പടാകുളം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ പ്രദക്ഷിണ പദം

ആൽത്തറ എന്നിവ സംരക്ഷിക്കാനും വികസിപ്പിക്കാനും

3.29 കോടി

Advertisement
Advertisement