അഗ്‌നിവീർ: രാജ്നാഥിന്റെ പ്രസ്‌താവന തള്ളി രാഹുൽ

Thursday 04 July 2024 1:17 AM IST

ന്യൂഡൽഹി: രക്തസാക്ഷികളായ അഗ്‌‌നിവീറുകൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകിയെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പാർലമെന്റിലെ പ്രസ്‌താവന കളവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നഷ്‌ടപരിഹാരം ലഭിച്ചില്ലെന്നാണ് രക്തസാക്ഷിയായ അജയ് സിംഗിന്റെ പിതാവ് വെളിപ്പെടുത്തിയെന്ന് രാഹുൽ പറഞ്ഞു.

സത്യത്തിന്റെ സംരക്ഷണമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം.

എന്നാൽ രക്തസാക്ഷി അഗ്‌നിവീറിന്റെ കുടുംബത്തിന് സഹായം നൽകിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെൻ്റിൽ കള്ളം പറഞ്ഞു. അജയ് സിംഗിന്റെ പിതാവ് തന്നെയാണ് മന്ത്രി പറഞ്ഞത് നുണയാണെന്ന് വെളിപ്പെടുത്തിയത്. പാർലമെന്റിനോടും രാജ്യത്തോടും സൈന്യത്തോടും രക്തസാക്ഷി അഗ്നിവീർ അജയ് സിംഗിന്റെ കുടുംബത്തോടും പ്രതിരോധമന്ത്രി മാപ്പ് പറയണം-രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ രാഹുലിന്റെ പ്രസംഗത്തിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് പ്രതിരോധ മന്ത്രി പ്രസ്‌താവന നടത്തിയത്.

Advertisement
Advertisement