വിദ്യാർത്ഥികളുടെ വോട്ടുറപ്പാക്കാൻ മലയാളി

Thursday 04 July 2024 7:01 AM IST

തിരുവനന്തപുരം : ബ്രിട്ടീഷ് പാർലമെൻെറിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചരിത്രപരമായ ദൗത്യം നിറവേറ്റുകയാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിതിൻ രാജ്. യു.കെയിൽ പഠിക്കാനും ജോലിയ്ക്കുമായി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കും വോട്ടവകാശമുണ്ട്. ഇതിനായി ബി.പി.ആ‌‌ർ (ബയോമെട്രിക് റെസിഡൻറ്സ് പെർമിറ്റ്) കാർ‌‌ഡ് മാത്രം മതി എന്നാൽ ഇതേ കുറിച്ച് വിദ്യാർത്ഥികൾ ബോധവാന്മാരല്ല.

യു.കെയിലെ മുഴുവൻ സർവകലാശാലയിലെയും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള

നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് എന്ന സംഘടനയുടെ നേതൃത്യത്തിൽ 20 അംഗസംഘമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡൻറായ നിതിൻ ഈ സംഘത്തിലെ ഏക മലയാളിയാണ്.

വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ അവബോധം വളർത്താൻ 'എൻെറ ഭാവി എൻെറ വർത്തമാനം' എന്ന കാമ്പൈയിനുമായി ഒരുവർഷമായി ഇവർ സജീവമാണ്. നാട്ടിലേത് പോലെ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ ആഘോഷമല്ല, ഇവിടെ എല്ലാം നിശ്ബദപ്രചാരണമാണ്. ഫ്ളക്സോ,പോസ്റ്ററുകളോ പോലും കാണില്ല. നേരിട്ടും സോഷ്യൽ മീഡിയ വഴിയുമാണ് എല്ലാം - നിതിൻ പറഞ്ഞു.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കേണ്ട അവസാനദിവസമായ ജൂൺ 18ന് മുമ്പ് യു.കെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളെകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കി.ഓരോ ദിവസവും എണ്ണം മാറികൊണ്ടിരിക്കുന്നതിനാൽ കൃത്യമായ കണക്കില്ലെങ്കിലും ഇക്കുറി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള നാലുലക്ഷത്തോളം വിദ്യാർത്ഥികൾ വോട്ടുചെയ്യുമെന്നാണ് നിതിൻെറ കണക്കുകൂട്ടൽ. ഇഷ്ടമുള്ളവ‌ക്ക് വോട്ടും ചെയ്യാം പക്ഷേ അത് നിലവിൽ യുകെയിലുള്ള വർക്കും നാളെ ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന വിധത്തിലാവണമെന്നതാണ് പ്രചാരണത്തിലൂടെ നീളം സ്റ്റുഡന്റ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്.

യു.കെയിൽ വോട്ടവകാശമുണ്ടെങ്കിൽ ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോറിന് സമാനം) ഉയരും. വായ്പകൾ ഉൾപ്പെടെ ലഭിക്കാൻ ഇത് സഹായിക്കും ഇക്കാര്യം ഉൾപ്പെടെ കാമ്പൈയിൻെറ ഭാഗമായി വിദ്യാർത്ഥി

കളെ ബോധിപ്പിക്കാനുള്ള പരിശ്രമമാണ് നിതിനും കൂട്ടരും നടത്തിയത്.

പിരപ്പൻകോട് യു.ഐ.ടിയിൽ നിന്ന് എം.കോം പൂ‌ർത്തിയാക്കി നിതിൻ 2021ൽ സപ്ലൈ ചെയിൻ മാനേജ്മെൻറ് ആൻറ് ലോജിസ്റ്റിക് പി.ജി വിദ്യാർത്ഥിയായി സ്റ്റുഡൻറ് വിസയിലാണ് യു.കെയിലെത്തിയത്.

പോത്തൻകോട് ശിവനിഷയിൽ എൽ.ഐ.സി റിട്ട ബ്രാഞ്ച് മാനേജർ ജി.കെ.ശിവരാജൻെറയും പരേതയായ നിഷ ശിവരാജൻെറയും മകനാണ്.

Advertisement
Advertisement