അന്യസംസ്ഥാന തൊഴിലാളികളുണ്ടെങ്കിൽ അവിടെ ബുൾസണും ആഷിഷും ഉണ്ടാകും; എക്‌സൈസ് പൊക്കി

Thursday 04 July 2024 4:58 PM IST

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന രണ്ട് പേർ എക്‌സൈസ് കസ്റ്റഡിയിൽ. ഒഡീഷ സ്വദേശികളായ ആഷിഷ് ഡിഗൽ, ബുൾസൺ ഡിഗൽ എന്നിവരെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ. പി. പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 1.938 കിലോഗ്രം കഞ്ചാവ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടു ഭയന്ന് പ്രതികൾ ചെളി നിറഞ്ഞ പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. വൻതോതിൽ കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും വില്പന നടത്തുന്നവരാണ് ഇവർ. എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഒ. എൻ. അജയകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) എസ്.രാജീവ്, പ്രിവന്റീവ് ഓഫീസർ സി. പി.ജിനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ടി. എസ്. പ്രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി അജിത്ത്, സിദ്ധാർത്ഥ (കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങൾ), സിവിൽ എക്‌സൈസ് ഓഫീസർ ആർ.കാർത്തിക്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ ദീപക്, ബദർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ചാരായവുമായി ഒരാൾ അറസ്റ്റിൽ
കായംകുളത്ത് 9 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ കൊച്ചു കോശിയും സംഘവും നടത്തിയ റെയ്‌ഡിൽ സ്ക്കൂട്ടറിൽ ചാരായം കടത്തിക്കൊണ്ട് വന്ന തൃക്കുന്നപ്പുഴ സ്വദേശി ബൈജു അറസ്റ്റിലായി. പ്രതിയേയും തൊണ്ടി മുതലുകളും ബഹു: കോടതി മുമ്പാകെ ഹാജരാക്കി.


പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സാബു സിപി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു. ജി, രാഹുൽ കൃഷ്ണൻ, അബ്ദുൾ മുഹ്സീൻ, ഗോകുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് പി എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement