8നും 9നും റേഷൻ കടകൾ അടച്ചിടും

Friday 05 July 2024 1:54 AM IST

തൃശൂർ: റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഹരിക്കുക, പൊതുവിതരണ മേഖലയോടുളള അവഗണന അവസാനിപ്പിക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകത നീക്കുക, കിറ്റ് കമ്മിഷൻ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഈ മാസം 8, 9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും. റേഷൻ വ്യാപാരി സംയുക്ത സമരസമിതി മേഖലാ കൺവെൻഷനിലാണ് തീരുമാനം. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോണി നെല്ലൂർ അദ്ധ്യക്ഷനായി.

Advertisement
Advertisement