വിശേഷം
ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം ജൂലായ് 19ന് തിയേറ്ററുകളിലെത്തും. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആന്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലിം എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ, ഗാനരചന , സംഗീതം, പശ്ചാത്തല സംഗീതം എന്നിവ ആനന്ദ് മധുസൂദനൻ നിർവഹിക്കുന്നു.ഛായാഗ്രഹണം സാഗർ അയ്യപ്പൻ.സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് ആണ് നിർമ്മാണം.