ഫീസ് ഒമ്പത് ലക്ഷം, അതിൽ പകുതി സ്കോളർഷിപ്പായി കിട്ടും; പഠിത്തം കഴിഞ്ഞാൽ ലോകോത്തര കമ്പനികളിൽ ജോലി

Friday 05 July 2024 12:45 PM IST

ഐ.ഐ.ടി മദ്രാസ് ഡിജിറ്റൽ മാരിടൈം & സപ്ലൈചെയിനിൽ രണ്ടു വർഷത്തെ എം.ബി.എ കോഴ്‌സ് ആരംഭിക്കുന്നു. മാരിടൈം മേഖലയിലെ മാറുന്ന പ്രവണതകളും, തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് എം.ബി.എ കോഴ്‌സ് തുടങ്ങുന്നത്. ഐ.ഐ.ടിമദ്രാസിലെ മാനേജ്മെന്റ് സ്റ്റഡീസ്, ഓഷൻ എൻജിനിയറിംഗ് വകുപ്പുകളും ഐ മാരിടൈം കൺസൾട്ടൻസിയും ചേർന്നാണ് കോഴ്സ് നടത്തുന്നത്. ആഗോളതലത്തിൽ മാരിടൈം രംഗത്തെ വളർച്ച, വ്യാപാര സപ്ലൈ ചെയിൻ രംഗത്തെ ഡിജിറ്റൽ സാദ്ധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഐ.ഒ.ടി, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി എന്നിവ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

60% മാർക്കോടെ ബിരുദം പൂർത്തിയാക്കിയ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ ബാച്ച് സെപ്തംബറിൽ ആരംഭിക്കും. മാരിടൈം രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങിനെ ഫലപ്രദമായി വ്യാപാര, വിനിമയ, കയറ്റുമതി, ലോജിസ്റ്റിക്‌സ് രംഗത്ത് പ്രാവർത്തികമാക്കാമെന്നതും സിലബസ്സിലുണ്ട്.

മദ്രാസ് ഐ.ഐ.ടി നടത്തുന്ന പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജോലി ചെയ്യുന്നവർക്ക് ഓൺലൈൻ മോഡിൽ ചെയ്യാവുന്ന ഫ്ലെക്സിബിൾ കരിക്കുലം കോഴ്സിന്റെ ഭാഗമാണ്. 900 മണിക്കൂർ ക്ലാസ്, 192 ക്രെഡിറ്റുകൾ, പ്രൊജക്റ്റ് വർക്ക് എന്നിവ എം.ബി.എ പ്രോഗ്രാമിനുണ്ട്. ഡിജിറ്റൽ മാരിടൈം ലൈബ്രറി, സ്കിൽ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ട്. 9 ലക്ഷം രൂപയാണ് ഫീസ്. 50 ശതമാനം ഫീസിളവ് സ്കോളർഷിപ്പായി ലഭിക്കും. ആഗോളതലത്തിൽ മികച്ച പ്ലേസ്‌മെന്റിനുള്ള അവസരങ്ങൾ ലഭിക്കും. www.iitm.ac.in

ഫുഡ് ടെക്‌നോളജി, ബയോടെക്നോളജി സാദ്ധ്യതകൾ

ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രി, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, ഗുണനിലവാരം , ഫുഡ് സേഫ്റ്റി, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, മാർക്കറ്റിംഗ്, സെയിൽസ്, ഓൺട്രപ്രണർഷിപ്പ് എന്നിവയിൽ മികച്ച തൊഴിൽ ലഭിക്കാൻ ഫുഡ് ടെക്നോളജി ഉപകരിക്കും.

ബി.ടെക് ഇൻ ബയോടെക്‌നോളജി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി, ബയോമെഡിക്കൽ റിസർച്ച്, അഗ്രികൾച്ചറൽ ബയോടെക്‌നോളജി, എൻവയൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ഉപകരിക്കും. ഫോറൻസിക് ബയോടെക്‌നോളജി, ബയോഇൻഫോർമാറ്റിക്‌സ് എന്നിവയിലും പ്രവർത്തിക്കാം.

ഐ.​​​ടി,​ നൈ​​​പു​​​ണ്യ​​​ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ​അ​​​പേ​​​ക്ഷി​​​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​കേ​ര​ള​ ​ഐ.​ടി.​ ​മേ​ഖ​ല​യി​ലെ​ ​നൂ​ത​ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ൾ,​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്തെ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​ന​ ​പ്രോ​ഗ്രാ​മാ​യ​ ​ഹെ​ൽ​ത്ത് ​ടെ​ക്‌​നോ​ള​ജി​ ​എ​ന്നി​വ​യി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​h​t​t​p​s​:​/​/​i​c​t​k​e​r​a​l​a.​o​r​g​/​o​p​e​n​-​c​o​u​r​s​e​s​ലൂ​ടെ​ 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം. ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​വി​ത്ത് ​എ.​ഐ.,​ ​റോ​ബോ​ട്ടി​ക് ​പ്രോ​സ​സ്സ് ​ഓ​ട്ടോ​മേ​ഷ​ൻ​ ​വി​ത്ത് ​യു.​ഐ​ ​പാ​ത്ത് ,​ ​ഡെ​വോ​പ്സ് ​വി​ത്ത് ​അ​ഷ്വ​ർ,​ ​ഫ്ള​ട്ട​ർ​ ​ഡെ​വ​ല​പ്പ​ർ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​മൂ​ന്ന് ​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​കോ​ഴ്സു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തും.​ ​എ​ൻ​ജി​നി​യ​റിം​ഗ് ,​സ​യ​ൻ​സ് ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഷ​യ​ത്തി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ ​ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്കും​ ​ റി​സ​ൾ​ട്ട് ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​സ്‌​കോ​ള​ർ​ഷി​പ്പ്,​ ​ക്യാ​ഷ് ​ബാ​ക്ക് ​എ​ന്നി​വ​യോ​ടൊ​പ്പം​ ​ലി​ങ്ക്ഡ് ​ഇ​ൻ​ ​ലേ​ണിം​ഗി​ന്റെ​ 12,000​ ​രൂ​പ​യോ​ളം​ ​വി​ല​മ​തി​ക്കു​ന്ന​ ​മൂ​ന്ന് ​മാ​സ​ ​സൗ​ജ​ന്യ​ ​സ​ബ്സ്‌​ക്രി​പ്ഷ​നും​ ​ല​ഭി​ക്കും.


മ​ല​ബാ​ർ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​റു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ന​ട​ത്തു​ന്ന​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​അ​ല്ലെ​ങ്കി​ൽ​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ​ഠ​ന​ ​ശേ​ഷം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്റ്റൈ​പ്പെ​ന്റോ​ടെ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​സൗ​ക​ര്യ​വു​മു​ണ്ടാ​കും.​ഫോ​ൺ​ ​:​ ​+91​ 75​ 940​ 51437​ ​/​ 471​ 2700​ 811.

Advertisement
Advertisement