സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം നേട്ടമായി,​ കേരള പ്രഭാരിയായി ജാവദേക്കർ തുടരും,​ അനിൽ ആന്റണിക്ക് പുതിയ ചുമതല

Friday 05 July 2024 9:14 PM IST
KK

ന്യൂ​ഡ​ൽ​ഹി​ ​:​ ​ബി.​ജെ.​പിയുടെ സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു.​ ​കേ​ര​ള​ ​പ്ര​ഭാ​രി​യാ​യി​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ തുടരും.​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പുതിയ പദവികളിലേക്ക് നിയമനം നടത്തിയത്. കേരളത്തിലെ സ​ഹ​പ്ര​ഭാ​രി​യാ​യി​ ​അ​പ​രാ​ജി​ത​ ​സാ​രം​ഗി​യും​ ​തു​ട​രും.

തൃ​ശൂ​രി​ൽ​ ​പാ​ർ​ട്ടി​ക്ക് ​അ​ക്കൗ​ണ്ട് ​തു​റ​ക്കാ​നാ​യ​തും ​സം​സ്ഥാ​ന​ത്തെ​ ​പാ​ർ​ട്ടി​യു​ടെ​ ​വോ​ട്ടു​ ​വി​ഹി​ത​ത്തി​ൽ​ ​മെ​ച്ച​പ്പെ​ട്ട​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യ​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി.ജെ.പിയുടെ ​തീ​രു​മാ​ന​മെ​ന്നാണ് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അ​നി​ൽ​ ​ആ​ന്റ​ണി​യെ​ ​നാ​ഗാ​ലാ​ൻ​ഡി​ന്റെ​യും​ ​മേ​ഘാ​ല​യ​യു​ടെ​യും​ ​ചു​മ​ത​ല​യു​ള്ള​ ​പ്ര​ഭാ​രി​യാ​യി നിയമിച്ചു.​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​നെ​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ജോ​യി​ന്റ് ​കോ​-​ഓ​ർ​ഡി​നേ​റ്റ​റാ​യി​ ​നി​യ​മി​ച്ചു.​ ഇടവേളയ്ക്ക് ശേഷമാണ് മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്. ​സാം​ബി​ത് ​പ​ത്ര​യാ​ണ് ​ കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ.​ ​

ഹ​രി​യാ​ന,​ ​ജാ​ർ​ഖ​ണ്ഡ്,​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഈ​ ​വ​ർ​ഷം​ ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ​സം​സ്ഥാ​ന​ ​പ്ര​ഭാ​രി​മാ​രെ​യും​ ​സ​ഹ​പ്ര​ഭാ​രി​മാ​രെ​യും​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ​ ​നി​യ​മി​ച്ച​ത്.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രി​ച്ച​ടി​യു​ണ്ടാ​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​തി​രു​ത്ത​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കും​ ​പ്ര​ഭാ​രി​മാ​ർ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.