ഒത്തുചേരൽ, സ്നേഹം മഞ്ജുപിള്ളയും മകളും

Saturday 06 July 2024 6:04 AM IST

ബോൾഡ് ലുക്കിൽ മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ളയും മകൾ ദയയുടെയും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഒഫ് വൈറ്റ് കളർ ഡ്രസ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. വളരെ മിനിമൽ ആയ മേക്കപ്പ് ഈ ഡ്രസിൽ ഇവരെ കൂടുതൽ സുന്ദരികളാക്കുന്നു. വളരെ കുറച്ചു ആഭരണങ്ങളാണ് ധരിച്ചത്. ഒത്തുചേരൽ, സ്നേഹം, ജീവിതം എന്നീ കുറിപ്പോടെയാണ് മഞ്ജുപിള്ള ചിത്രം പങ്കു വച്ചത്. അമ്മയും മകളും സൂപ്പർ, ഇരട്ടകൾ, ചേച്ചിയും അനുജത്തിയുമാണോ ? തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് മഞ്ജുവുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ദാമ്പത്യ ജീവിതം സുജിത് വാസു അവസാനിപ്പിച്ചത്. ഞങ്ങളിപ്പോൾ ഭാര്യാഭർത്താക്കന്മാരല്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുജിത് വെളിപ്പെടുത്തി.

Advertisement
Advertisement