ബി.എം.ഡബ്ളിയു എക്സ് 7 സ്വന്തമാക്കി നവ്യ നായർ

Saturday 06 July 2024 6:00 AM IST

ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിടുകയാണ് മലയാളത്തിന്റെ സ്വന്തം നവ്യ നായർ. യാത്രകൾക്ക് കൂട്ടായി ബി.എം.ഡബ്ളിയു എക്സ് 7 നവ്യ സ്വന്തമാക്കി. ബി.എം.ഡബ്ളിയു വിതരണക്കാരായ ഇ.വി.എം ഓട്ടോക്രാഫ്ടിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്.യു.വി സ്വന്തമാക്കിയത്.

''എന്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാൽ ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ. അതിശയിപ്പിക്കുന്ന ബി.എം.ഡബ്ളിയു. 7! ഈ യാത്ര അവിശ്വസനീയമായിരുന്നു. നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല. നവ്യ കുറിച്ചു. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നവ്യ. സൗബിൻ ഷാഹിറും നവ്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
Advertisement