ആലപ്പുഴയിൽ സി.പിഎം മേഖലായോഗങ്ങൾ 8ന്

Saturday 06 July 2024 1:45 AM IST

തോൽവിയിൽ വിമർശനം കടുക്കും, നടപടിയിലേക്ക് നീങ്ങാനിടയില്ല

ആലപ്പുഴ : ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ളവർ പങ്കെടുക്കുന്ന സി.പി.എമ്മിന്റെ അവലോകനയോഗങ്ങൾ ജില്ലയിൽ 8ന് നടക്കും. ദക്ഷിണ മേഖലായോഗം രാവിലെ കായംകുളം ജി.ഡി.എംഓഡിറ്റോറിയത്തിലും വടക്കൻ മേഖയായോഗം ഉച്ചയ്ക്ക് ശേഷം കാമിലോട്ട് കൺവെൻഷൻ സെന്ററിലുമാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,കേന്ദ്ര കമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, സി.എസ്.സുജാത എന്നിവർ പങ്കടുക്കും.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കരുനാഗപ്പള്ളിയിൽ ചേർന്ന മേഖലാ റിപ്പോർട്ടിംഗിലും ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളും ദയനീയതോൽവിയും ഗൗരവമായ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.

സെപ്തംബർ മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനിരിക്കെ, തോൽവിയുടെയോ വിഭാഗീയ പ്രവർത്തനത്തിന്റെയോ പേരിൽ തൽക്കാലം ആരെയും ചുമതലകളിൽ നിന്ന് നീക്കാനോ തരംതാഴ്ത്താനോ സാദ്ധ്യതയില്ലെന്നാണ് സൂചന. എന്നാൽ ശക്തികേന്ദ്രങ്ങളായ കായംകുളം, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ, കഞ്ഞിക്കുഴി, ചേർത്തല, അരൂർ മേഖലകളിൽ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഗൗരവമായാണ് പാർട്ടി കാണുന്നത്. പതിറ്റാണ്ടുകളായി കുത്തകയായിരുന്ന രാമങ്കരി പഞ്ചായത്ത് ഭരണം നഷ്ടമാകാൻ ഇടയാക്കിയ കുട്ടനാട്ടിലെ വിഭാഗീയതക്കും ചേർത്തലയിൽ ഏരിയാനേതൃത്വവുമായുള്ള ഇടച്ചിലിനുമെല്ലാം പരിഹാരം

കാണേണ്ടതുണ്ട്.

Advertisement
Advertisement