വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

Saturday 06 July 2024 2:41 AM IST

കൊയിലാണ്ടി: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കിഴൂർ കാട്ടുംകുളത്തിൽ കുളിച്ച പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്‌-ജ്യോതി ദമ്പതികളുടെ മകൻ ഇ. പി. മൃദുൽ (12) , കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു - ധന്യ ദമ്പതികളുടെ മകൾ വി. ദക്ഷിണ (13), മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസൻ കുട്ടി-ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5) എന്നിവരും നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.