''പോകുമ്പോൾ ചെറിയ സങ്കടമുണ്ടാകും, ആ സങ്കടത്തോടുകൂടി ഞാൻ പോകുന്നു'', മോഹൻലാൽ

Saturday 06 July 2024 11:09 AM IST

മോഹൻലാൽ, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെ വീഡിയോ നിർമ്മാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയ പുറത്തു വിട്ടിട്ടുണ്ട്. ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെയും താൽക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും നിർമ്മാതാവ് എം. രഞ്ജിത്തും ഉൾപ്പെടെയുള്ളവർ പങ്കുവയ്‌ക്കുന്നതാണ് വീഡിയോയിൽ.

''47 വർഷമായിട്ട് അഭിനയിക്കുകയാണ് ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ചില സിനിമകളോട് നമുക്ക് ഭയങ്കര ഇഷ്‌ടം തോന്നും, അത്തരത്തിലൊരു സിനിമാണ് ഇതും. പോകുമ്പോൾ ചെറിയ സങ്കടമുണ്ടാകും. ആ സങ്കടത്തോടുകൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ നിന്ന് എത്രയോ ദിവസങ്ങൾ.. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ചു വരാം''- മോഹൻലാലിന്റെ വാക്കുകൾ.

തനിക്കും ടീമിനും വലിയൊരു എക്‌സീപീരിയൻസാണ് ലഭിച്ചതെന്ന് തരുൺ മൂർത്തി പറഞ്ഞു. എല്ലാവരും വളരെ സന്തോഷത്തോടെ പോകുന്നു എന്ന് കാണുമ്പോൾ തന്നെ പോസി‌റ്റീവ് ആയ ഘടകം സിനിമയിൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് നിർമ്മാതാവ് രഞ്ജിത്തും പ്രതികരിച്ചു.

" ചില സിനിമകളോട് നമുക്ക് ഭയങ്കര ഒരു സ്നേഹം തോന്നും...അങ്ങനെ തോന്നിയ സിനിമയാണിത്....."
- #MOHANLAL 👤❤️

🔹𝗔 𝗙𝗶𝗹𝗺 𝗕𝘆 #TharunMoorthy 🎬

#L360 #TharunMoorthy #malayalamcinema #malayalammovie Tharun Moorthy Mohanlal Rejaputhra Visual Media Chippy Renjith #MRenjith #malayalamreels

Posted by Stejin S on Friday 5 July 2024

സിനിമയുടെ യഥാർഥ പേര് ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്ന് തരുൺ മൂർത്തി വ്യക്തമാക്കി. ഇതുവരെ സിനിമയുടെ പേരു പുറത്തുവിടാത്തതിൽ ആരാധകർ പരിഭവിക്കരുതെന്നും ആദ്യം സിനിമയുടെ ഷൂട്ട് പൂർത്തിയാകട്ടെയെന്നും സംവിധായകൻ പറഞ്ഞു. 360 എന്നത് ഒരു മാന്ത്രികസംഖ്യയാണ്. അതൊരു പൂർണസംഖ്യയാണ്. ഒരു പോസിറ്റിവിറ്റിയുള്ള പേരെന്നാണ് മോഹൻലാൽ സാർ പറഞ്ഞത്. അങ്ങനെയാണ് സിനിമ അനൗൺസ് ചെയ്തതെന്നും മൂർത്തി വിശദമാക്കി.

70 ദിവസത്തെ ഷൂട്ട് കഴിഞ്ഞുള്ള ഷെഡ്യൂൾ ബ്രേക്കിലാണ് ഇപ്പോൾ. 20–25 ദിവസത്തെ ഷൂട്ട് ഇനിയും ഉണ്ട്. ലാൽ സർ എംപുരാന്റെ ഷൂട്ടിലാണ്. അദ്ദേഹം തിരിച്ചെത്തിയാൽ ഷൂട്ട് വീണ്ടും തുടങ്ങുമെന്നും തരുൺ പറഞ്ഞു.

15 വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ റാന്നിക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

Advertisement
Advertisement