തൊഴിൽ മേഖലയിൽ എളുപ്പത്തിൽ വിജയം കൈവരിക്കാം; ഇതൊക്കെയാണ്‌ ഇന്ന് ഏറെ ഡിമാൻഡുള്ള കോഴ്സുകൾ

Saturday 06 July 2024 4:40 PM IST

താത്പര്യത്തിനനുസരിച്ച് കോഴ്സുകൾ കണ്ടെത്തിയാൽ തൊഴിൽ മേഖലയിൽ എളുപ്പത്തിൽ വിജയം കൈവരിക്കാം. തൊഴിൽ മേഖലയിലെ പ്രവണതകൾക്കനുസരിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ ബിരുദ കോഴ്സുകൾ കണ്ടെത്തുന്നതിലും വ്യത്യസ്‌ത രീതികൾ നിലനിൽക്കുന്നു.സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളിൽ നിരവധി പുത്തൻ പ്രവണതകൾ ദൃശ്യമാണ്.

എൻജിനിയറിംഗ് പ്രോഗ്രാമുകളിൽ അലോട്ട്മെന്റിൽ ഇത് വ്യക്തമാണ്. അഞ്ചുവർഷ ബി ആർക് ആർക്കിടെക്ച്ചർ കോഴ്സിനോട് വിദ്യാർത്ഥികൾക്ക് താത്പര്യമേറിവരുന്നു. കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് പ്രോഗ്രാമാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, എൻജിനിയറിംഗ് ഫിസിക്സ്, കെമിക്കൽ, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, സിവിൽ എൻജിനിയറിംഗ് എന്നീ ക്രമത്തിലാണ് വിദ്യാർത്ഥികളുടെ കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളോടുള്ള താത്പര്യം. മറൈൻ എൻജിനിയറിംഗ്, ഷിപ് ബിൽഡിംഗ് & നേവൽ ആർക്കിടെക്ച്ചർ, ബയോമെഡിക്കൽ എൻജിനിയറിംഗിനും ഡെയറി ടെക്നോളജിക്കും താത്പര്യമേറിവരുകയാണ്.

ഓട്ടോമൊബൈൽ, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, ഹൈബ്രിഡ് എൻജിനിയറിംഗ്, ബയോ എൻജിനിയറിംഗ് , എനർജി എൻജിനിയറിംഗ്, റിന്യൂവബിൾ എൻജിനിയറിംഗ്, എൻവയണ്മെന്റൽ എൻജിനിയറിംഗ് എന്നിവയിലുള്ള ഡിപ്ലോമ, ഡിഗ്രി പ്രോഗ്രാമുകൾക്ക് സാദ്ധ്യതയേറെയുണ്ട്.

കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിനോടൊപ്പം എ.ഐ, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി കോഴ്‌സുകൾക്കും ആവശ്യക്കാരേറെയുണ്ട്. ഐ.ടി അനുബന്ധ കോഴ്സുകളായ അഗ്രി ടെക്, ഫിൻ ടെക്, ഫുഡ് ടെക്നോളജി, അഗ്രി അനലിറ്റിക്‌സ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഓട്ടോമേഷൻ, മെഷീൻ ലേണിംഗ്, ഹെൽത്ത് അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സപ്ലൈ ചെയിൻ & ലോജിസ്റ്റിക്‌സ് മാനേജ്‌മന്റ് കോഴ്‌സുകൾക്കും നഴ്‌സിംഗ്, ഫിസിയോതെറാപ്പി, സ്റ്റാറ്റിസ്റ്റിക്‌സ്, ആർട്ട് & കൾച്ചർ, മീഡിയ & കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോഴ്സുകൾക്കും നിരവധി ആവശ്യക്കാരുണ്ട്.

മാനേജ്‌മെന്റ് കോഴ്സുകളിൽ സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ്, ഓൺട്രപ്രെന്യൂർഷിപ് മാനേജ്മെന്റ്, ഓപ്പറേഷൻസ്, അഗ്രിബിസിനസ്സ് മാനേജ്മെന്റ് എന്നിവയ്ക്ക് സാദ്ധ്യതകളേറും. ഹ്യൂമാനിറ്റീസ് കോഴ്സുകളിൽ സൈക്കോളജി, ഇക്കണോമിക്‌സ്, പബ്ലിക് പോളിസി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്, മീഡിയ സ്റ്റഡീസ്, ഹിസ്റ്ററി എന്നിവയ്ക്ക് സാദ്ധ്യതയേറുന്നു. നാലു വർഷ സയൻസ് ഓണേഴ്‌സ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് സാദ്ധ്യതയുണ്ട്. ബി.കോം, അക്കൗണ്ടിംഗ്, ബി.ബി.എ, ബി.സി.എ കോഴ്സുകൾക്ക് ആവശ്യക്കാരേറിവരുന്നു.

വെറ്ററിനറി സയൻസ്, ഫോറസ്ട്രി, അഗ്രിക്കൾച്ചർ, ഫിഷറീസ്, റീജനറേറ്റീവ് ബയോളജി, കോസ്‌മെറ്റോളജി, ഡാറ്റ സയൻസ്, ഹെൽത്ത് & വെൽനെസ്സ്, AI തുടങ്ങിയ ബിരുദ കോഴ്‌സുകൾക്ക് ചേരാൻ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിച്ചു വരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് പ്രോഗ്രാം, ACCA, CMA, ഇന്റഗ്രേറ്റഡ് LLB പ്രോഗ്രാമുകളോടും കൂടുതൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിച്ചു വരുന്നു. സ്‌കിൽ വികസനത്തിന്റെ പ്രാധാന്യം വിലയിരുത്തി ബി.വോക് കോഴ്സുകൾക്ക് ചേരുന്നവരുമുണ്ട്. എം.ബി.ബി.എസ് കോഴ്സിനോടുള്ള താല്പര്യം വർദ്ധിച്ചു വരുന്നു

Advertisement
Advertisement