മരിച്ചയാൾക്കെതിരെ കൊലക്കുറ്റം

Sunday 07 July 2024 1:17 AM IST

കോവളം : ഭാര്യ മരിച്ചതിന് പിന്നാലെ ഭാര്യാമാതാവിനെ കാെലപ്പെടുത്തി തൂങ്ങിമരിച്ച സാബുലാലിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. വ്യാഴാഴ്ച അസ്വാഭാവിക മരണത്തിന് കേസെടുത്ത കോവളം പൊലീസ് പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത ചട്ടം 103 പ്രകാരമാണ് കൊലപാതക കുറ്റം ചുമത്തി പുതിയ എഫ്.ഐ.ആറിട്ടത്. പാൽക്കുളങ്ങര സ്വദേശിനിയായ റീനയുടെ മാതാവ് ശ്യാമളയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന നിഗമനത്തിലാണ് സാബുലാലിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഇനി പോസ്റ്റ്മോർട്ടം

റിപ്പോർട്ട്, ഡോക്ടറുടെ മൊഴിയെടുക്കൽ, കൊലയ്ക്കുപ യോഗിച്ച വസ്തുക്കൾ, ശാസ്ത്രീയ തെളിവും, നാട്ടുകാരുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ചാർജ് ഷീറ്റ് നൽകും. ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ ഡോക്ടറുടെ മൊഴിയെടുക്കും.

Advertisement
Advertisement