സൂര്യ ചിത്രത്തിൽ രമ്യ സുരേഷ്

Sunday 07 July 2024 6:00 AM IST

മലയാള സിനിമയിൽ സഹനടി വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രമ്യ സുരേഷ് തമിഴിലേക്ക്. സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയിൽ നാട്ടിൻപുറത്തുകാരി വേഷങ്ങളിലാണ് എത്തുന്നതെങ്കിലും ജീവിതത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് രമ്യ സുരേഷ് പ്രത്യക്ഷപ്പെടുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് രമ്യ സുരേഷ് ശ്രദ്ധേയയാവുന്നത്. നിവിൻ പോളി ചിത്രം പടവെട്ടിലും തിളങ്ങി. ആളങ്കം, വെള്ളരിപട്ടണം, അർച്ചന 31 നോട്ട് ഔട്ട് , സബാഷ് ചന്ദ്രബോസ്, കുണ്ഡലപുരാണം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കനകരാജ്യം ആണ് രമ്യസുരേഷിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

അതേസമയം സൂര്യ -കാർത്തിക സുബ്ബരാജ് ചിത്രത്തിൽ പൂജ ഹെഗ്‌ഡ ആണ് നായിക. ജോജു ജോർജ് പ്രതിനായകനായി എത്തുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജ് ജോർജ് തമിഴിൽ എത്തുന്നത്.

Advertisement
Advertisement