കത്തനാരോട്ഏറ്റുമുട്ടാൻ സാൻഡി മാസ്റ്റർ

Sunday 07 July 2024 6:00 AM IST

തമിഴിലെ പ്രശസ്ത കൊറിയോഗ്രഫറും അഭിനേതാവുമായ സാൻഡി മാസ്റ്റർ മലയാളത്തിലേക്ക് . ജയസൂര്യ നായകനായ കത്തനാർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അഭിനേതാവായി സാൻഡി എത്തുന്നു.കൊറിയോഗ്രഫറായി കരിയർ ആരംഭിച്ച സാൻഡി മാസ്റ്റർ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചെങ്കിലും വിജയ് നായകനായ ലിയോയിലെ കൊടുംക്രൂരനെ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല.

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിലൂടെ തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിയും മലയാളത്തിലേക്ക് എത്തുകയാണ്. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന കത്തനാർ ആദ്യഭാഗം ഇൗവർഷം അവസാനത്തോടെ റിലീസ് ചെയ്യും. മലയാളത്തിനൊപ്പം ഇംഗ്ളീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗളി, കന്നട, ചൈനീസ്, റഷ്യൻ, ഇന്തോനേഷ്യൻ, ജാപ്പനീസ് തുടങ്ങി 17 ഭാഷകളിൽ റിലീസ് ചെയ്യും. പ്രഭുദേവ, വിനീത്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം . രചന ആർ. രാമാനന്ദ്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു.

Advertisement
Advertisement