കുറുന്തോട്ടി കൃഷി രണ്ടാംഘട്ട നടീൽ

Saturday 06 July 2024 9:10 PM IST

പഴയങ്ങാടി:കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിയുടെ രണ്ടാംഘട്ട നടീൽ ഉദ്ഘാടനം മാടായിപ്പാറ തവരതടത്തിൽ എം.വിജിൻ എം.എൽ.എ നിർവ്വഹിച്ചു മാടായി പഞ്ചായത്ത് അംഗം പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു ഒന്നാം ഘട്ടത്തിൽ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ചെയ്തത് രണ്ടാംഘട്ടത്തിൽ 10 പഞ്ചായത്തുകളായി 100 ഏക്കറിൽ കൃഷി ഒരുക്കും. പഞ്ചായത്തിൽ 100 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി,പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി.മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.സുഷ സ്വാഗതം പറഞ്ഞു

Advertisement
Advertisement