സോജൻ ജോസഫിന്റെ വീട് മന്ത്രി സന്ദർശിച്ചു

Saturday 06 July 2024 9:44 PM IST

കോട്ടയം: ബ്രിട്ടീഷ് പാർലമെന്റംഗമായി വിജയിച്ച സോജൻ ജോസഫിന്റെ വീട് മന്ത്രിയും സ്ഥലം എം.എൽ.എയുമായ വി.എൻ.വാസവൻ സന്ദർശിച്ചു. സോജനുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കുടുംബത്തോടൊപ്പം മധുരവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. ''ബ്രിട്ടീഷ് പാർലമെന്റിൽ ഒരു മലയാളി എത്തുകയെന്നാൽ അത് ചെറിയൊരു നേട്ടമല്ല. കേരളത്തിനാകെ അഭിമാനമാണ് സോജൻ ജോസഫ്.'' – മന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, നീണ്ടൂർ ലോക്കൽ സെക്രട്ടറി എം.എസ്.ഷാജി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്, എം.കെ.ശശി, എൻ.ജെ.റോസമ്മ, കെ.ആർ സനൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement