ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവ്
ഇടുക്കി: സർക്കാർ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/യു.ജി.സി, നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം 10ന് രാവിലെ 11ന് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862- 232477, 04862-233250, വെബ്സൈറ്റ്: www.gecidukki.ac.in.