ശില്പശാല

Monday 08 July 2024 1:52 AM IST

കാട്ടാക്കട: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷന്റെയും ഡോക്യുമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിനിമ അനിമേഷൻ ദൃശ്യമാദ്ധ്യമ പരസ്യ ഡോക്യുമെന്ററി മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും സൗജന്യ ശില്പശാല സംഘടിപ്പിക്കും.11ന് രാവിലെ 9.30 മുതൽ 1.30 വരെ കാട്ടാക്കട ഹോട്ടൽ വിസ്‌മയാ ഹാളിലാണ് ശില്പശാല.

സംവിധായകനും ഡോക്യുമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറിയുമായ വിജു വർമ്മ ഉദ്ഘാടനം ചെയ്യും. അനിമേഷൻ,സിനിമ വിഷ്വൽ ഇഫക്ട്‌സ്,ഗ്രാഫിക്‌സ് സാങ്കേതിക വിദ്യകളെക്കുറിച്ച് ടൂൺസ് അനിമേഷൻ സാങ്കേതിക വിദഗ്ദ്ധനും വേൾഡ് സ്‌കിൽസ് ഇന്ത്യ നാഷണൽ ജൂറി അംഗവുമായ വിനോദ് എ.എസ് ക്ലാസെടുക്കും. പങ്കെടുക്കുന്നവർക്ക് ഒരു ദിവസത്തെ സൗജന്യ പഠന പരിശീലനത്തോടൊപ്പം ടൂൺസിന്റെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റുഡിയോ സന്ദർശിക്കാനുള്ള അവസരവും നൽകുമെന്നും ടൂൺസ് ട്രെയിനിംഗ് മേധാവി അജിത് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 79077 87656,98959 79582.

Advertisement
Advertisement