അനൂപ് മേനോന്റെ ചെക്ക് മേറ്റ് ടീസർ

Monday 08 July 2024 6:10 AM IST

ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്ര് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്റെറെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവഹിക്കുന്നു. ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസിലെ സങ്കീർണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതി . ഗാനരചന: ബി.കെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, വിതരണം: സീഡ് എന്റർടെയ്ൻമെന്റ് യു.എസ്എ., പി.ആർ. ഒ: പി. ശിവപ്രസാദ്,

Advertisement
Advertisement